ചലച്ചിത്രം

"നമുക്കുണ്ടായ നല്ല നാളുകൾ, തരണം ചെയ്ത മോശം സമയങ്ങൾ"; ജെയ്‌സന്റെ ഓർമ്മകളെ നെഞ്ചിലേറ്റുമെന്ന് ചാക്കോച്ചൻ 

സമകാലിക മലയാളം ഡെസ്ക്

കാലത്തിൽ വിടപറഞ്ഞ സിനിമാ നിർമാതാവ് ജെയ്‌സൺ ഇളംകുളത്തെ ഓർത്ത് നടൻ കുഞ്ചാക്കോ ബോബൻ. വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്തെന്ന് കുറിച്ചാണ് ചാക്കോച്ചന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. 

ജെയ്‌സൺ ഇളംകുളം, വളരെ നേരത്തെ വിട പറഞ്ഞ സുഹൃത്ത്!!‌ നമുക്കുണ്ടായ നല്ല നാളുകൾ, നമ്മൾ തരണം ചെയ്ത മോശം സമയങ്ങൾ, നമ്മൾ നടത്തിയ യാത്രകൾ.....ഓർമ്മകളെ നെഞ്ചിലേറ്റും, എന്നാണ് ചാക്കോച്ചന്റെ വാക്കുകൾ. 

കൊച്ചി എളംകുളത്തെ ഫ്ളാറ്റിൽ ഇന്ന് വൈകിട്ട് ജെയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജംനാപ്യാരിയടക്കമുള്ള ചിത്രങ്ങൾ ജെയ്‌സൺ നിർമ്മിച്ചിട്ടുണ്ട്. സിനിമാ നിർമാണ കമ്പനിയായ ആർ ജെ ക്രിയേഷൻസിന്റെ ഉടമയാണ് ജെയ്‌സൺ. ശ്രിംങ്കാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ലവകുശ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു