ചലച്ചിത്രം

അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് 'കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഭീമ കൊറേഗാവ് കേസില്‍ പ്രതിയും ആക്ടിവിസ്റ്റായ ഗൗതം നവ്‌ലാഖയ്ക്ക് ഇളവ് അനുവദിച്ചതില്‍ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു ആരോപണം. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018ല്‍ നടത്തിയ പരാമര്‍ശത്തില്‍ അന്ന് കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

ജഡ്ജിക്കെതിരായ തന്റെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും അഗ്‌നിഹോത്രി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍, ട്വീറ്റ് അഗ്‌നിഹോത്രി ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ട്വിറ്റര്‍ തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

കേസിന്റെ അവസാനവാദം അടുത്ത മാര്‍ച്ച് പതിനാറിന് കേള്‍ക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്നിഹോത്രിക്ക് നിര്‍ദേശം നല്‍കി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് വിവേക് അഗ്നിഹോത്രി ഏറെ ശ്രദ്ധേയനായത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം