ചലച്ചിത്രം

ഒടിടി റിലീസ് ആറാഴ്ചയ്ക്ക് ശേഷം മതി, അംഗീകരിക്കാത്ത നടീനടന്മാരുമായി സഹകരിക്കില്ല: തിയറ്റര്‍ ഉടമകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്കെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന. അത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.

റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ ചില ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നതായി ആരോപിച്ചാണ് ഫിയോക് നടപടികള്‍ കടുപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് ഫിയോക് അറിയിച്ചു. 

ഇതിന്റെ ഭാഗമായി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും കത്ത് നല്‍കും. ഇത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍