ചലച്ചിത്രം

'എഴുത്തു പൂർത്തിയായി, ആക്ഷൻ പറയാൻ കൊതിയാകുന്നു'; ആര്യൻ ഖാൻ സംവിധാനത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സിനിമയിലേക്കുള്ള വരവ് സംവിധായകന്റെ റോളിലായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ തന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് താരപുത്രൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

സ്ക്രിപ്റ്റ് പൂർത്തിയായ വിവരമാണ് ആര്യൻ അറിയിച്ചത്. എഴുത്ത് പൂർത്തിയായി...ആക്ഷൻ പറയാൻ കൊതിയാകുന്നു' എന്ന കാപ്ഷനിലാണ് ആര്യൻ സ്ക്രിപ്റ്റിന്റെ ചിത്രം പങ്കുവച്ചത്. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് എന്ന് എഴുതിയ ക്ലാപ്ബോർഡും ചിത്രത്തിൽ കാണാം. നെറ്റ്ഫ്ലിക്സിനായാണ് വെബ് സീരീസ് ഒരുക്കുന്നത്. ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റാണ് നിർമാണം. 

ഷാരുഖ് ഖാനും ​ഗൗരി ഖാനും ഉൾപ്പടെ നിരവധി പേരാണ് ആര്യൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ചിന്തിക്കുന്നു...വിശ്വസിക്കുന്നു....സ്വപ്നം കണ്ടു കഴിഞ്ഞു, ഇനി ധൈര്യമായി മുന്നോട്ട്.... ആദ്യത്തെ സിനിമയ്ക്ക് ആശംസകൾ നേരുന്നു. അത് എപ്പോഴും സ്പെഷ്യലാണ്.- എന്നാണ് ഷാരുഖ് കുറിച്ചത്. സെറ്റിലെ സർപ്രൈസ് വിസിറ്റിനായി കാത്തിരിക്കുന്നു എന്നാണ് ആര്യൻ മറുപടിയായി കുറിച്ചത്. അങ്ങനെയെങ്കിൽ ഉച്ചകഴിഞ്ഞ് ഷൂട്ടിങ്ങ് നടത്തേണ്ടിവരുമെന്നും പുലർച്ചെ പാടില്ലെന്നുമായിരുന്നു ഷാരുഖിന്റെ മറുപടി. മഹീപ് കപൂര്‍, ഷനായ കപൂര്‍, ഭാവന പാണ്ഡെ തുടങ്ങിയ നിരവധി പേരും ആര്യന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. 

ഷാരുഖ് ഖാന്റേയും ഗൗരി ഖാന്റേയും മൂത്ത മകനാണ് ആര്യന്‍. രണ്ടാമക്കെ മകള്‍ സുഹാനയും സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നെറ്റ്ഫഌക്‌സ് സീരീസായ ആര്‍ച്ചീസിലൂടെയാണ് സുഹാന എത്തുന്നത്. അബ്‌റാം എന്ന മകനും ഇവര്‍ക്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്