ചലച്ചിത്രം

അച്ഛനാകാന്‍ ഒരുങ്ങി രാം ചരണ്‍, പത്താം വിവാഹവാര്‍ഷികത്തിനു പിന്നാലെ സന്തോഷ വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്

ര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയതോടെ പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നിരിക്കുകയാണ് രാം ചരണ്‍. ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. അച്ഛനാകാന്‍ ഒരുങ്ങുകയാണ് താരം. പത്ത് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ക്ക് കുഞ്ഞു ജനിക്കുന്നത്.

രാം ചരണും ഭാര്യ ഉപാസന കോനിഡേലയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം നടനും രാം ചരണിന്റെ അച്ഛനുമായ ചിരഞ്ജീവിയാണ് പുറത്തുവിട്ടത്. ശ്രീഹനുമാന്റെ അനുഗ്രഹം, ഉപാസനയും രാം ചരണും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു- എന്ന കുറിപ്പാണ് പങ്കുവച്ചത്. ചിരഞ്ജീവിയുടെ പോസ്റ്റ് രാം ചരണ്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

നിരവധി പേരാണ് രാം ചരണിനും ഉപാസനയ്ക്കും ആശംസകളുമായി എത്തുന്നത്. ലിറ്റില്‍ മെഗാ പവര്‍ സ്റ്റാര്‍ വൈകാതെ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ ജൂണിലാണ് രാം ചരണും ഉപാസനയും പത്താമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2012 ജൂണ്‍ 14നായിരുന്നു ഇവരുടെ വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍