ചലച്ചിത്രം

'ഇയാളെ അഭിനന്ദിക്കാതെ പോയാൽ മഹാ അപരാധമാകും, വിരട്ടിക്കളഞ്ഞു'; നാദിർഷയെ ചേർത്തുപിടിച്ച് ഹരിഹരൻ

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ, നടൻ, ​ഗായകൻ, മിമിക്രി ആർട്ടിസ്റ്റ് അങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിർഷ. ഇപ്പോൾ സംവിധായകൻ ഹരിഹരനെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന്റെ പുരസ്കാരദാന ചടങ്ങിൽ നാദിർഷ പാടിയ പാട്ടാണ് ഹരിഹരന്റെ ഹൃദയം കവർന്നത്. പരിപാടിക്കുശേഷം ബാക്ക്സ്റ്റേജിൽ നാദിർഷയെ അന്വേഷിച്ചെത്തി ഹരിഹരൻ അഭിനന്ദനം അറിയിക്കുകയായിരുന്നു. മനോഹരമായ നിമിഷങ്ങൾ നാദിർഷ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

‘ഇയാളെ അഭിനന്ദിക്കാതെ പോയാൽ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ’ എന്നാണ് നാദിർഷയെ ചേർത്തു പിടിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞത്. ഈ സ്വപ്നതുല്യമായ വാക്കുകൾക്ക് അപ്പുറത്തേക്ക് ഒരു പുരസ്കാരവും ഇല്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നാദിർഷ വിഡിയോ പോസ്റ്റ് ചെയ്തത്. 

നാദിർഷയുടെ കുറിപ്പ്

ഇന്നലെ ‘കേരളാ വിഷൻ അവാർഡ് ദാന’ചടങ്ങിൽ എനിക്ക് അവാർഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ‘നാദിർ ഷോ ‘ എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളിൽ ഹരിഹരൻ സാറിന്റെ സർഗ്ഗം എന്ന ചിത്രത്തിലെ ‘സംഗീതമേ...അമരസല്ലാപമേ ‘എന്ന ഗാനവും ഞാൻ പാടിയിരുന്നു.അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നിൽ എന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് സാക്ഷാൽ ഹരിഹരൻ സാർ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകൾ…അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാർഡും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ