ചലച്ചിത്രം

'മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ'; ചെന്നൈയ്ക്കു പോകുകയാണെന്ന് ബാല

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദനുമായുള്ള വിവാദങ്ങൾക്കു പിന്നാലെ താൻ ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണ് എന്ന് വ്യക്തമാക്കി നടൻ ബാല. മനസ് ശരിയല്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെയാണ് തോന്നുന്നത് എന്നുമാണ് ബാല പറയുന്നത്. കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ താൻ കാശ് ചോദിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. - ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞു. 

മനോജ് കെ. ജയന്‍ ചേട്ടൻ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം നല്ല മനുഷ്യനാണ് എന്നുമാണ് ബാല പറയുന്നത്. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയെന്നും താരം ചോദിച്ചു. ജീവിതത്തിൽ താൻ കഞ്ചാവ് തൊട്ടിട്ടില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളതെന്നും ബാല വ്യക്തമാക്കി.

എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും.–ബാല കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദന്റെ ഷെഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഉണ്ണി മുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്ന ആരോപണവുമായി താരം മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍