ചലച്ചിത്രം

കള്ളപ്പണം വെളുപ്പിക്കല്‍; നടി രാകുല്‍ പ്രീത് സിങ്ങിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തെലുങ്ക് സിനിമയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അന്വേഷണം. തിങ്കളാഴ്ചയാണ് രാകുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാകുലിനെ കൂടാതെ ബിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

താരത്തെ നേരത്തെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. നാലു വര്‍ഷമായി അന്വേഷണം തുടരുന്ന കേസുമായി ബന്ധപ്പെട്ട് നിരവധി തെലുങ്ക് താരങ്ങളെയാണ് ചോദ്യം ചെയ്തത്. 

2017 ജൂലൈയില്‍ 30 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നുമായി സംഗീതജ്ഞന്‍ കാല്‍വിന്‍ മസ്‌കാരെന്‍ഹാസും മറ്റു രണ്ടുപേരും അറസ്റ്റിലായതാണ് കേസിന് ആദാരം. തുടര്‍ന്ന് തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബട്ടി, രവി തേജ, ചാര്‍മി കൗര്‍, നവ്ദീപ്, തനിഷ്, നന്ദു, തരുണ്‍ തുടങ്ങിയവരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ