ചലച്ചിത്രം

യുവനടി സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടെലിവിഷന്‍ നടി തുനീഷ ശര്‍മ സീരിയല്‍ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയിലെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. ബാത്ത്‌റൂമിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനിരിക്കെയാണ് സംഭവം. ഒട്ടേറെ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയാണ് നടിയെ ഏറെ ജനപ്രിയയാക്കിയത്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തുനിഷ അഭിനയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്.

മഹാറാണ പ്രതാപ് എന്ന സോണി ടിവി സീരിയലിലൂടെ ചന്ദ് കന്‍വാര്‍ ആയിട്ടായിരുന്നു തുനിഷ ശര്‍മയുടെ കരിയര്‍ ആരംഭിച്ചത്. പിന്നീട് കളേഴ്‌സ് ടിവി ഷോ ചക്രവര്‍ത്തിന്‍ അശോക് സാമ്രാട്ടില്‍ അഹിങ്കാര രാജകുമാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ ടെലിവിഷനില്‍ നിരവധി ഷോകള്‍ തുനീഷ അവതരിപ്പിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു