ചലച്ചിത്രം

ഓംകാർ നരേൻ; മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി താരം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നരേൻ. അടുത്തിടെയാണ് താരത്തിനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നത്. ഇപ്പോൾ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് താരം. ഓംകാർ നരേൻ എന്നാണ് കുഞ്ഞിന് പേര് നൽകിയത്. പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. നവംബർ 24നാണ് നരേനും മഞ്ജുവിനും മകൻ പിറന്നത്. 

15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം നരേൻ പറഞ്ഞത്. ‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു," നരേൻ കുറിച്ചു. 

2007ലാണ് നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. കൈതി 2 ആണ് നരേന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ