ചലച്ചിത്രം

100 ആരാധകർക്ക് സൗജന്യ ഹോളിഡേ ട്രിപ്പ്; ക്രിസ്മസ് സമ്മാനവുമായി വിജയ് ദേവരകൊണ്ട

സമകാലിക മലയാളം ഡെസ്ക്

തിവുതെറ്റിക്കാതെ ആരാധകർക്കുള്ളി ക്രിസ്മസ് സർപ്രൈസുമായി എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. തന്റെ ചിലവിൽ 100 ആരാധകർക്ക് ഒരു ഹോളിഡേ ട്രിപ്പാണ് താരം ഇക്കുറി നൽകുന്ന സമ്മാനം. യാത്രയുടെ മുഴുവൻ ചിലവും താരം വഹിക്കും. 

കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവാണ് വിജയ് ദേവരകൊണ്ട ഇക്കുറിയും തുടരുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. യാത്രപോകാൻ ആ​ഗ്രഹമുള്ള സ്ഥലം കണ്ടെത്താനുള്ള ഒരു പോൾ താരം പങ്കുവച്ചു. ഇന്ത്യയിലെ മലനിരകൾ, ഇന്ത്യയിലെ കടൽത്തീരങ്ങൾ, കൾച്ചർ ട്രിപ്പ്, ഇന്ത്യയിലെ മരുഭൂമികൾ എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് ആരാധകർക്ക് മുന്നിൽ വച്ചത്. ഇതിൽ കൂടുതൽ പേർ തെരഞ്ഞെടുത്തതാകട്ടെ ഇന്ത്യയിലെ മലനിരകൾ ആണ്. 

"അഞ്ച് വർഷം മുമ്പ് ഞാൻ തുടങ്ങിവച്ച ആചാരം. ഇക്കുറി ഏറ്റവും മികച്ച ഒരു ആശയം എനിക്ക് ലഭിച്ചു. നിങ്ങളിൽ 100 പേരെ എല്ലാ ചിലവുകളും എടുത്തുള്ള ഒരു ഹോളിഡേയ്ക്ക് അയക്കുകയാണ് ഞാൻ. യാത്ര പോകേണ്ട ഇടം തെരഞ്ഞെടുക്കാൻ എന്നെ സഹായിക്കൂ", എന്നുപറഞ്ഞാണ് താരം പോൾ പങ്കുവച്ചത്. 42 ശതമാനത്തിലധികം പേർ ഇന്ത്യയിലെ മലനിരകളിലേക്ക് പോകാമെന്ന അഭിപ്രായക്കാരാണ്. 27 ശതമാനം പേർ ഇന്ത്യയിൽ ഒരു കൾച്ചർ ട്രിപ്പ് നടത്താമെന്ന് പറഞ്ഞപ്പോൾ 24 ശതമാനം പേർക്ക് ഇന്ത്യയിലെ കടൽത്തീരങ്ങളിലേക്ക് പോകാനാണ് ആ​ഗ്രഹം. ഇന്ത്യയിലെ മരുഭൂമികൾ തെരഞ്ഞെടുത്തത് വെറും 6 ശതമാനം പേർ മാത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു