ചലച്ചിത്രം

നെഹ്റുവിനെ കരയിച്ച ലതാ മങ്കേഷ്കർ, കവി പ്രദീപിന്റെ ജനനദിവസം തന്നെ മരണവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; സം​ഗീതത്തിലും സിനിമയിലും മാത്രമല്ല കായിക രം​ഗത്തും രാഷ്ത്രീയത്തിലുമെല്ലാം ലതാ മങ്കേഷ്കറിന് സൗഹൃദങ്ങൾ ഏറെയാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവുമായും ലതാ മങ്കേഷ്കർക്ക് ബന്ധമുണ്ടായിരുന്നു. ഒരിക്കൽ തന്റെ മാന്ത്രിക ശബ്ദം കൊണ്ട് ​ഗായിക നെഹ്റുവിനെ കരയിച്ചിട്ടുണ്ട്. 

ചരിത്രമായി മാറിയ ​ഗാനം

1963 ജനുവരി 27 ന് രാംലീല മൈതാനിയിൽ വച്ച് ലതാ മങ്കേഷ്കർ "യേ മേരേ വദന്‍ കേ ലോഗോന്‍" എന്ന ഗാനം ആലപിച്ചു. ഇന്ത്യ ചൈന യുദ്ധത്തിന്‍റെ തൊട്ടുപിന്നാലെ ദേശീയ പ്രതിരോധ ഫണ്ട് സ്വരൂപിക്കാനായി സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ അവിടെയുണ്ടായിരുന്നു. പാട്ടു പാടിക്കഴിഞ്ഞ് ലതാ മങ്കേഷ്കറെ നെഹ്റു അടുത്തേക്ക് വിളിപ്പിച്ചു. നീയെന്ന കരയിച്ചല്ലോ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ കണ്ണുകളില്‍ കണ്ട നനവായിരുന്നു തനിക്കുള്ള അംഗീകാരമെന്ന് ലതാ മങ്കേഷ്ക്കര്‍ പീന്നീട് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. 

എഴുത്തുകാരന്റെ ജനനദിനത്തിൽ ​ഗായികയുടെ മരണം

ചരിത്രമായി മാറിയ ഈ ​ഗാനത്തിന് വരികൾ ഒരുക്കിയത് കവി പ്രതീപാണ്. സി രാമചന്ദ്രനാണ് ​ഗാനത്തിന് ഈണമിട്ടത്. തനിക്ക് മികച്ച ​ഗാനം സമ്മാനിച്ച കവി പ്രതീപിന്റെ ജനന ദിനത്തിലാണ് ലതാ മങ്കേഷ്കർ വിടപറയുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി ആറിനായിരുന്നു കവി പ്രതീപിന്റെ ജനനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍