ചലച്ചിത്രം

കൈതി രണ്ടാം ഭാ​ഗം പ്രദർശിപ്പിക്കാം, സ്റ്റേ റദ്ദാക്കി; രാജീവ് ഫെർണാണ്ടസിന്റെ ഹർജി തള്ളി

സമകാലിക മലയാളം ഡെസ്ക്

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം കൈതി വൻ വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിക്കപ്പെട്ടു. അതിനു പിന്നാലെ ചിത്രം മോഷണമാണെന്ന ആരോപണവുമായി മലയാളി രം​ഗത്തെത്തിയതോടെ ചിത്രത്തിന് സ്റ്റേ വന്നു. ഇപ്പോൾ അണിയറ പ്രവ‍ർത്തകർക്ക് ആശ്വാസമായി ചിത്രത്തിന് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കിയിരിക്കുകയാണ്. 

സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്‌റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

നോവലിൽ നിന്ന് പകർത്തിയതെന്ന് രാജീവ്

കൈതി എന്ന സിനിമയുടെ  ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവ് ഫെർണാണ്ടസിന്റെ ആരോപിക്കുന്നത്.കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണ്. ലോക്ക്ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാജീവിന്റെ ഹർജി. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

ഡ്രൈവിങ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം