ചലച്ചിത്രം

'ആറാട്ടില്‍ ഒപ്പമുണ്ടായിരുന്നവരില്‍ ദാ, ഇപ്പൊ പ്രദീപും'

സമകാലിക മലയാളം ഡെസ്ക്

റാട്ട് നാളെ തിയറ്റുകളില്‍ എത്താനിരിക്കെയാണ്, ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മരണം. ചിത്രത്തില്‍ മോഹന്‍ലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നുവെന്നും  രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങള്‍ ചോദിച്ച് വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ ഓര്‍മിക്കുന്നു. 

ബി.ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ്

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്. ' നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. 'ആറാട്ടി'ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ