ചലച്ചിത്രം

അടിക്കാൻ തയാറായി പ്രണവും അജുവും, പക്ഷേ സംഭവിച്ചത് മറ്റൊന്ന്; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കോവിഡ് പ്രതിസന്ധിക്കിടയിലാണ് ചിത്രം തിയറ്ററിൽ റിലീസിന് എത്തിയതെങ്കിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ രസകരമായ സംഭവങ്ങൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അജു വർ​ഗീസ് പോസ്റ്റ് ചെയ്ത വിഡിയോ ആണ്. 

വൈറലായി വിഡോയോ

ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവമാണ് വിഡിയോയിലുള്ളത്. ജിമ്മി എന്ന വിവാഹ ഫോട്ടോ​ഗ്രാഫറായാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോട് പകരം ചോദിക്കാന്‍ ചിലരെത്തുന്ന രം​ഗമുണ്ട്. ഇവരെ നേരിടാൻ പ്രണവിന്റെ കയ്യിലേക്ക് കാമറ സ്റ്റാൻഡ് നൽകിയ ശേഷം മുണ്ട് മടക്കിക്കുത്തി തയ്യാറെടുക്കുകയാണ് അജു. എന്നാല്‍ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ മുണ്ട് കുടുങ്ങും. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അജുവും പ്രണവും ചിരിക്കുന്നതും വിഡിയോയിൽ കാണാം. റാം ജി റാവ് സ്പൂക്കിം​ഗിപെ പ്രശസ്തമായ ഡയലോ​ഗ് മത്തായിച്ചാ, മുണ്ട്, മുണ്ട് എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് രസകരമായ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 

അരുണ്‍ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കോളജ് കാലഘട്ടം മുതൽ കുടുംബ ജീവിതം വരെയാണ് സിനിമയിൽ പറയുന്നത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്ന് പിങ്ക് വില്ല ഫെബ്രുവരി രണ്ടാംവാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു