ചലച്ചിത്രം

കൊമ്പൻ മീശ വച്ച് വിക്രം സേതുരാമയ്യർക്കൊപ്പം; തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ജ​ഗതി; ഫോട്ടോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾ ഏറെ നാളായി കാത്തിരുന്ന തിരിച്ചുവരവ് ആണ് ഇത്. സിബിഐ 5; ദി ബ്രെയ്നിലൂടെ വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജ​ഗതി. സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പമുള്ള വിക്രമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംവിധായകൻ കെ മധുവാണ് സിബിഐ 5 ടീമിനൊപ്പമുള്ള ജ​ഗതിയുടെ ‌ചിത്രം പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

17 വർഷത്തിന് ശേഷം ഒരേ ഫ്രെയ്മിൽ

രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുന്ന ജ​ഗതിയെയാണ് ചിത്രത്തിൽ കാണുന്നത്. വിക്രം സ്റ്റൈലിലുള്ള കൊമ്പൻമീശ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ജ​ഗതിയും പങ്കുവച്ചു. വർഷങ്ങൾക്കിപ്പുറം എന്നാണ് ഫേയ്സ്ബുക്കിൽ താരം കുറിച്ചത്. ജ​ഗതിക്കൊപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്. 

മലയാളത്തിലെ ഏറ്റവും സൂപ്പർഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നു. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

സേതുരാമയ്യരുടെ നാല് സൂപ്പർഹിറ്റുകൾ

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം ഒരുക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തി. ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാ​ഗം എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു