ചലച്ചിത്രം

ഇസയെ കയ്യിലെടുത്ത് ​ഗവർണർ, അവൾ ആരാധികയായെന്ന് ടൊവിനോ; രാജ്ഭവനിൽ മിന്നൽ മുരളിയും കുടുംബവും

സമകാലിക മലയാളം ഡെസ്ക്

മിന്നൽ മു‌രളിയുടെ വമ്പൻ വിജയത്തിന്റെ സന്തോഷത്തിലാണ് ടൊവിനോ തോമസ്. അതിനിടെ കേരള ​ഗവർണറെ സന്തർശിച്ചിരിക്കുകയാണ് താരംം. കുടുംബസമേതം രാജ്ഭവനിൽ എത്തിയാണ് ടൊവിനോ ​ഗവർണറെ കണ്ടത്. ​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

ടൊവിനോയുടെ കുറിപ്പ്

മനോഹരമായ 2021ന് അമ്പരപ്പിക്കുന്ന അവസാനം.ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഞങ്ങള്‍ക്കു നല്‍കിയ സ്‌നേഹം മനസുകീഴടക്കി. ഇസ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധികയായിരിക്കുകയാണ്. അവര്‍ എല്ലാവര്‍ക്കും മിന്നല്‍ മുരളി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. - ടൊവിനോ കുറിച്ചു.

ടൊവിനോ എത്തിയത് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം

ഭാര്യ ലിഡിയ, മക്കളായ ഇസ, തഹാൻ എന്നിവർക്കൊപ്പമാണ് ടൊവിനോ ​ഗവർണറെ കാണാനെത്തിയത്. ഇസയെ എടുത്തു നിൽക്കുന്ന ​ഗവർണറേയും ചിത്രത്തിൽ കാണാം. കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ