ചലച്ചിത്രം

'എന്റെ വസ്ത്രങ്ങളെ ട്രോളുന്നു, എനിക്കൊപ്പം ജോലിചെയ്യാൻ ഡിസൈനർമാർ തയാറാകുന്നില്ല'; ഉർഫി ജാവേദ്

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ വസ്ത്ര ധാരണമാണ് ഉർഫി ജാവേദിനെ വാർത്തകളിൽ നിറയ്ക്കുന്നത്. ഇതിന്റെ പേരിൽ നിരവധി വിമർശനവും താരത്തിന് നേരെ ഉയരാറുണ്ട്. ഇപ്പോൾ തന്റെ കൂടെ പ്രവർത്തിക്കാൻ പല ഡിസൈനർമാരും തയാറാകുന്നില്ലെന്ന് പറയുകയാണ് ഉർഫി. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ട്രോളുകൾ കാരണം താൻ അവരുടെ ബ്രാൻഡിന് യോജിക്കുന്ന വ്യക്തി അല്ലെന്നാണ് ഡിസൈനർമാർ ചിന്തിക്കുന്നത് എന്നാണ് ഉർഫി പറയുന്നത്. 

പ്രശസ്തയായിട്ടും ആളുകൾ സ്വീകരിക്കുന്നില്ല

‘ജീവിതത്തിൽ നിരവധി തവണ തിരസ്കാരം നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇപ്പോഴും അതു തുടരുന്നു. മികച്ച ഒരു കരിയർ പ്രതീക്ഷിച്ചാണ് മുംബൈയിലേക്ക് എത്തിയത്. എന്നാൽ കാര്യമായ വർക്കുകളൊന്നും ലഭിച്ചില്ല. ടെലിവിഷനിൽ ചെറിയ അവസരങ്ങൾ ലഭിച്ചു. പണത്തിനായി അതു ചെയ്തു. പല ഡിസൈനർമാരും എന്നോടൊപ്പം പ്രവര്‍ത്തിക്കാൻ മടി കാണിക്കുന്നു. എന്റെ ഔട്ട്ഫിറ്റുകൾക്ക് ലഭിക്കുന്ന ട്രോളുകളാണ് അതിനു കാരണം. ഞാൻ അവരുടെ ബ്രാൻഡിന് യോജിക്കുന്ന വ്യക്തി അല്ലെന്ന് അവർ കരുതുന്നു. ഇത്ര പ്രശസ്തി നേടിയിട്ടും ആളുകൾക്ക് എന്ന സ്വീകരിക്കാൻ മടിയാണ്.- ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഉർഫി വ്യക്തമാക്കി. 

ബി​ഗ് ബോസിലൂടെ താരമായി

അടുത്തിടെ താരത്തിന്റെ നീല വസ്ത്രം ട്രോളുകളിൽ നിറഞ്ഞിരുന്നു. കീറി കിടക്കുന്നതുപോലെയായിരുന്നു വസ്ത്രങ്ങൾ. ഈ ഔട്ട്ഫിറ്റിന്റെ ഡിസൈനറെ അന്വേഷിച്ചവർക്ക് താരം മറുപടി നൽകാനും മറന്നില്ല. എലിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ടെലിവിഷൻ താരമായ ഉർഫി ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു