ചലച്ചിത്രം

ഒരു കോടി കാഴ്ചക്കാരുമായി 'ഓളുള്ളേരു'; ആൾക്കൂട്ടങ്ങളും ക്യാമ്പസുകളും കടന്ന് ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ ചിത്രമാണ് അജ​ഗജാന്തരം. ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ ആ​ഗോള തലത്തിൽ നിന്ന് 20 കോടി ബോക്സ് ഓഫിസ് കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ഇതാ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. 

വൈറലായി ​ഗാനം

ചിത്രത്തിലെ ഓളുള്ളേരു എന്ന ​ഗാനം ഒരു കോടി തൊട്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപാണ് ആഘോഷ ​ഗാനമായ ഓളുള്ളേരു യൂട്യൂബിൽ എത്തുന്നത്. അപ്പോൾ മുതൽ ​ഗാനം ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ​ഗാനം ഒരു കോടി കാഴ്ചക്കാർ കടന്ന വിവരം ആന്റണി വർ​ഗീസാണ് അറിയിച്ചത്. "ആൾക്കൂട്ടങ്ങളും, ക്യാമ്പസുകളും, തിയറ്ററുകളും കടന്ന് 'ഒള്ളുള്ളേരു' ആഘോഷങ്ങളുടെ ഭാഗമാകുന്നു! ഗാനത്തിന്‌ ഒരുകോടി യുട്യൂബ്‌ കാഴ്ചക്കാർ!"- എന്ന കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്.

ഒരാഴ്ചയിൽ 20 കോടി

ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഗള്‍ഫില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്.ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, കിച്ചു ടെല്ലസ്, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ