ചലച്ചിത്രം

'പഴയ നടിയുടെ അനിയത്തി അല്ലെങ്കില്‍ പഴയ നടന്റെ അനിയന്‍'; വിമർശനത്തിന് മറുപടിയുമായി വിനയൻ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ തന്റെ പുതിയ സിനിമ പത്തൊൻപതാം നൂറ്റാണ്ടിലെ ഇരുപതാമത്തെ കാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടത്. നടി വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വർഷ വിശ്വനാഥിന്റേതായിരുന്നു പോസ്റ്റർ. ജാനകി എന്ന കഥാപാത്രമായാണ് വർഷ എത്തുന്നത്. അതിനു പിന്നാലെ നടിമാരുടേയും നടന്മാരുടേയും ബന്ധുക്കൾക്ക് മാത്രമാണ് അവസരം നൽകുന്നത് എന്ന വിമർശം ഉയർന്നു. ഇപ്പോൾ വിമർശകന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനയൻ. 

കഴിവുള്ളവർ ചാൻസ് ചോദിച്ചാൽ കിട്ടില്ല

‘സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ മുഴുവനും പഴയ നടിയുടെ അനിയത്തി അല്ലെങ്കില്‍ പഴയ നടന്റെ അനിയന്‍.. സിനിമാ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാന്‍സ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം? അതോ പൈസയാണോ പ്രശ്‌നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സത്യന്‍ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയന്‍ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?’– എന്നായിരുന്നു ‌ഒരു ആരാധകന്റെ വിമർശനം. 

കലാഭവന്‍ മണിയും ജയസൂര്യയും നായകന്മാരാകില്ല

അതിനു പിന്നാലെ മറുപടിയുമായി അദ്ദേഹം തന്നെ രം​ഗത്തെത്തി. നിങ്ങള്‍ പറയുന്നതാണ് മാനദണ്ഡം എങ്കില്‍ കലാഭവന്‍ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാന്‍ നായകന്‍മാരാക്കില്ലായിരുന്നല്ലോ?’. എന്നാണ് വിനയൻ മറുപടിയായി കുറിച്ചത്. നിരവധി പേരാണ് വിനയന് പിന്തുണയായി രം​ഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി