ചലച്ചിത്രം

മഞ്ജു ചേച്ചിയെ വലിച്ചിഴക്കരുത് , എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഉണ്ണി മുകുന്ദൻ 

സമകാലിക മലയാളം ഡെസ്ക്

മേപ്പടിയാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി മഞ്ജു വാര്യർ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കരുതെ‌ന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമയുടെ പോസ്റ്റ് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജുവിന്റെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഒരു പ്രശ്നവും അതിൽ കാണുന്നില്ലെന്നും ഉണ്ണി പറഞ്ഞു. 

മഞ്ജു വാര്യരുടെ പേജിൽ നിന്ന് സിനിമയുടെ വിവരങ്ങൾ അപ്രത്യക്ഷമായതോടെയാണ് വിവാദം ഉയർന്നത്. സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തതെന്നായിരുന്നു വിമർശനങ്ങൾ. ഇതേതുടർന്നാണ് ഉണ്ണി വിശദീകരണം നൽകിയത്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി