ചലച്ചിത്രം

നേപ്പാളി താരസുന്ദരി സ്വസ്‍തിമ മലയാളത്തിൽ; 'രംഗ് ബിരംഗി' വിഡിയോ സോംഗ് പുറത്തുവിട്ടു 

സമകാലിക മലയാളം ഡെസ്ക്

വാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ബിബിൻ ജോർജ് നായകനായെത്തുന്ന ചിത്രത്തിൽ നേപ്പാളി സൂപ്പർതാരം സ്വസ്‍തിമ ഖഡ്‍കയാണ് ഗാനത്തിലെ നൃത്തരംഗത്തിൽ ചുവടുവച്ചിരിക്കുന്നത്. 'രംഗ് ബിരംഗി' എന്നാരംഭിക്കുന്ന ഹിന്ദി ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

തനിഷ്‍ക് നബാർ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ബിജിബാൽ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാൻ ആണ്. സ്വസ്‍തിമയ്ക്കൊപ്പം നേപ്പാളിലെ പ്രശസ്‍തരായ അൻപതോളം നർത്തകരും ഗാനരംഗത്തിലുണ്ട്. ദിനേശ് മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. 

നേപ്പാളിലെ പ്രശസ്തമായ കാന്തിപ്പൂർ ടെമ്പിൾ ഹോട്ടലിൽ അഞ്ച് ദിവസം എടുത്താണ്  ഗാനരംഗം ചിത്രീകരിച്ചത്. ബിബിൻ ജോർജും ജോണി ആൻറണിയും ധർമജനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  എയ്ഞ്ചൽ മരിയ സിനിമാസിൻറെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അന്ന രേഷ്‍മ രാജനാണ് നായിക. ചിത്രം ഈ മാസം 27ന് തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍