ചലച്ചിത്രം

പിഷാരടിയുടെ പാട്ടും കോമഡി, ‘അർച്ചന 31 നോട്ടൗട്ടി’ലെ ​ഗാനം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന അർച്ചന 31 നോട്ടൗട്ടിലെ ആദ്യ ​ഗാനം പുറത്ത്. നടൻ രമേഷ് പിഷാരടി പാടിയ ​ഗാനമാണ് പുറത്തിറങ്ങിയത്. താരത്തിന്റെ ആദ്യ പിന്നണി ​ഗാനമാണിത്. മനസുനോ എന്ന് തുടങ്ങുന്ന ​ഗാനം പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. 

ആഘോഷമായി മാനാസുനോ

മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക് മാത്തനാണ് സംഗീതം പകർന്നിരിക്കുന്നത്. വിവാഹ വീട്ടിൽ തലേ ദിവസം നടക്കുന്ന ആഘോഷമാണ് പാട്ടിൽ. ഐശ്വര്യ ലക്ഷ്മിയേയും വിഡിയോയിൽ കാണാം. നവാ​ഗതനായ അഖില്‍ അനില്‍കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്. സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ