ചലച്ചിത്രം

തവളയുടെയും തേളിന്റെയും കഥ പറഞ്ഞ് ആലിയ; 'ഡാർലിംഗ്സ്' ടീസർ  

സമകാലിക മലയാളം ഡെസ്ക്

ലിയ ഭട്ട് ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ഡാർലിംഗ്സ് ടീസർ എത്തി. ആലിയയ്‌ക്കൊപ്പം വിജയ് വർമ്മ, ഷെഫാലി ഷാ മലയാളി താരം റോഷൻ മാത്യൂ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്. 

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ഡാർലിംഗ്സിന്റെ ഇതിവൃത്തം. ആലിയയും ഷെഫാലിയും ചിത്രത്തിൽ അമ്മയും മകളുമായുമാണ് എത്തുന്നത്. നവാഗതയായ ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ആലിയ ഭട്ടിന്റെ ഇറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. 

ആലിയ ഒരു തവളയെയും തേളിനെയും കുറിച്ചുള്ള ഒരു വിചിത്രമായ കഥ പറയുന്നതാണ് ട്രെയിലറിലുള്ളത്. ഒരു വേട്ടക്കാരൻ യഥാർത്ഥ സ്വഭാവം ഉപേക്ഷിക്കില്ലെന്ന് പറയുകയാണ് ആ കഥ. തേളിനെക്കുറിച്ചുള്ള കഥ അവസാനിക്കാറാകുമ്പോൾ ​ഗംഭീര മേക്കോവറിൽ സ്ക്രീനിലെത്തുന്ന ആലിയയെ കാണാം. 

ഈ വാർത്ത കൂടി വായിക്കാം  

അവിയലും പച്ചടിയും തോരനും; വാഴയിലയില്‍ സദ്യ ഉണ്ട് അനുഷ്‌ക ശര്‍മ്മ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''