ചലച്ചിത്രം

വിവാഹശേഷം വീണ്ടും സിനിമാതിരക്കിലേക്ക്, നയൻതാരയുടെ 75ാം ചിത്രം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിനു ശേഷം സിനിമതിരക്കുകളിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി സൂപ്പർതാരം നയൻതാര. താരത്തിന്റെ 75ാം ചിത്രം പ്രഖ്യാപിച്ചു. സീ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ഷങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് സംവിധനം ചെയ്യുന്നത്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബിലൂടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. 

ദിനേശ് കൃഷ്ണനാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. സിനിമയുടെ  ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് നയൻതാര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. ഷാരൂഖ് ഖാൻ -ആറ്റ്ലി ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. അടുത്ത വര്‍ഷം ജൂലൈയിൽ ജവാൻ പ്രേക്ഷർക്ക് മുന്നിലെത്തും. മലയാളത്തിൽ പൃഥ്വിരാജ് നായകനാകുന്ന അൽഫോൺസ് പുത്രൻ ചിത്രം 'ഗോൾഡ്' ആണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍