ചലച്ചിത്രം

'പറഞ്ഞത് പോലെ ഞാൻ നിങ്ങളുടെ പേര് തുടക്കത്തിൽ പരാമർശിക്കും, പക്ഷേ' ; പ്രതാപ് പോത്തന്റെ അവസാന സിനിമ 

സമകാലിക മലയാളം ഡെസ്ക്

ടൻ പ്രതാപ് പോത്തൻ അന്തരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. രണ്ടു ദിവസം മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ വേർപാട് ഇപ്പോൾ ഉൾക്കൊള്ളാനാവുന്നില്ല സംവിധായകൻ റോഷൻ ആൻഡ്രൂസിന്. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

"സർ..... നമ്മൾ സംസാരിച്ചു ഷൂട്ടിങ്ങും ആസ്വദിച്ചു എന്നിട്ട് നിങ്ങൾ ഞങ്ങളെ വിട്ടുപോയു.... ഒരാഴ്ചയ്ക്കുള്ളിൽ? നിവിന്റെ അച്ഛനായി 'ഡേവിസ്' ചെയ്തതിന് നന്ദി, അതെ നിങ്ങൾ പറഞ്ഞത് പോലെ ഞാൻ നിങ്ങളുടെ പേര് തുടക്കത്തിൽ പരാമർശിക്കും, പക്ഷേ ….RIP", എന്നാണ് റോഷൻ കുറിച്ചത്.  സിനിമയിൽ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ അതുകൊണ്ടുതന്നെ  ഏറ്റവും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പ്രതാപ് പോത്തൻ സാറിന്റെ മരണമെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.  

"അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. ആരോഗ്യപ്രശ്ങ്ങൾ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. സ്മാർട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി. ഷൂട്ടിങ് ഇടവേളകളിൽ ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാൻ പോവുകയാണെന്നും പറഞ്ഞിരുന്നു. ബുധനാഴ്ചയായിരുന്നു സിനിമയുടെ പാക്കപ്പ്. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്", റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. 

ചെന്നൈയിലെ ഫ്ളാറ്റിൽ ഇന്ന് രാവിലെയാണ് പ്രതാപ് പോത്തനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. രാവിലെ വീട്ടുജോലിക്കാരൻ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണസമയത്ത് മകൾ ഗയയും ഫ്ളാറ്റിൽ ഉണ്ടായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്