ചലച്ചിത്രം

'സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ ചെയ്തതാണ്, ഇനി തലവെക്കില്ല'; റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലാൽ

സമകാലിക മലയാളം ഡെസ്ക്

ൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങൾ വന്നതുകൊണ്ടുമാണ് പരസ്യത്തിൽ അഭിനയിക്കാൻ തയാറായത് എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. പരസ്യം കണ്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കിൽ അതിൽ ഖേദമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.  നിയമസഭയിൽ വിഷയം ചർച്ചയായതിനു പിന്നാലെയാണ് ലാലിന്റെ പ്രതികരണം. 

ഒരു പ്രോഡക്ടിനു വേണ്ടിയുള്ള പരസ്യത്തിൽ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവൺമെന്റ് അനുമതിയോടെയാണ് അവർ എന്നെ സമീപിച്ചതും. നിരവധി അഭിനേതാക്കൾ ഇത്തരം പരസ്യങ്ങൾ ഇവിടെ മുൻപും ചെയ്തിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കിൽ അതിൽ ഖേദമുണ്ട്.- ലാൽ  പറഞ്ഞു. എന്നാൽ ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചിൽ ആയി കണക്കാക്കരുതെന്നും ലാൽ വ്യക്തമാക്കി. ഇനി ഇത്തരത്തിലുള്ള പരസ്യങ്ങളിൽ തലവെക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം കെബി ഗണേഷ് കുമാർ എംഎൽഎ ആണ് വിഷയം നിയമസഭയിൽ കൊണ്ടുവന്നത്. ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍നിന്ന് പിന്‍മാറാന്‍ സർക്കാർ അഭ്യർഥിക്കണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് നിരവധിയാളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ​ഗണേഷ് കുമാർ പറഞ്ഞു. സാംസ്‌കാരികമായി വലിയ മാന്യരാണെന്നു പറഞ്ഞ് നടക്കുന്നവരാണ് ഇവരെന്നും ഗണേഷ് കുറ്റപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി