ചലച്ചിത്രം

പ്രതിഫലം ചോദിച്ചത് ആറ് ലക്ഷം, അഡ്വാൻസ് വാങ്ങി കബളിപ്പിച്ചു; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി 

സമകാലിക മലയാളം ഡെസ്ക്

ണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി. കഴിഞ്ഞ 14ന് ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി.   

താരം ആറ് ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും താരം ആവശ്യപ്പെട്ടു. ഇതനുസരിച്ച് 22ലേക്ക് ഉദ്ഘാടനം മാറ്റി.  വീണ്ടും പരിപാടി മാറ്റിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്ഘാടനത്തിന് ശേഷം ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്താൻ കഴിയാതെവന്നു. 

ശ്രീനാഥ് ഭാസി ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഭാരവാഹികൾ രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് അവർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു