ചലച്ചിത്രം

'ഞങ്ങളെ ഒരു മുറിയില്‍ ഇട്ടാല്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കണം'; നാഗ ചൈതന്യയെക്കുറിച്ച് സാമന്ത

സമകാലിക മലയാളം ഡെസ്ക്

മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. തങ്ങള്‍ രണ്ടുപേരെയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്‌ക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്നാണ് സാമന്ത പറഞ്ഞത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിലാണ് സാമന്തയുടെ തുറന്നു പറച്ചില്‍. 

ഭര്‍ത്താവുമായുള്ള വേര്‍പിരിയലിനു ശേഷമുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ സാമന്ത മുന്‍ ഭര്‍ത്താവ് എന്ന് തിരുത്തുകയായിരുന്നു. സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരാതി പറയാനാവില്ല എന്നായിരുന്നു സാമന്ത പറഞ്ഞത്. 

ഞാന്‍ തെരഞ്ഞെടുത്ത വഴിയായതിനാല്‍ എനിക്ക് പരാതി പറയാനാവില്ല. തന്റെ ജീവിതം തുറന്നു വയ്ക്കണമെന്ന തീരുമാനമെടുത്തത് ഞാന്‍ തന്നെയാണ്. ബന്ധം വേര്‍പെടുത്തിയപ്പോള്‍ എനിക്കതില്‍ വല്ലാതെ പ്രയാസപ്പെടാനാവുമായിരുന്നില്ല. കാരണം അവര്‍ എന്റെ ജീവിതത്തില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഉത്തരം നല്‍കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ആ സമയത്ത് എന്റെ കയ്യില്‍ അതുണ്ടായിരുന്നില്ല.- സാമന്ത പറഞ്ഞു. 

വളരെ ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു അതെന്നും ഇപ്പോള്‍ നല്ലതായെന്നും സാമന്ത വ്യക്തമാക്കി. ഇപ്പോള്‍ താന്‍ കൂടുതല്‍ ശക്തമായെന്നും താരം പറഞ്ഞു. നാഗ ചൈതന്യയോട് ദേഷ്യമുണ്ടോ എന്നായിരുന്നു കരണ്‍ ജോര്‍ജിന്റെ മറ്റൊരു ചോദ്യം. ഇതിന് സാമന്ത പറഞ്ഞത് ഇങ്ങനെയായിരുന്നു, നിങ്ങള്‍ ഞങ്ങള്‍ രണ്ടുപേരെയും ഒരു മുറിയില്‍ അടച്ചാല്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എടുത്ത് ഒളിച്ചു വെക്കേണ്ടി വരുമോ എന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്?  ഇപ്പോള്‍ അത് വേണ്ടിവരും. പക്ഷേ ഭാവിയില്‍ അതു മാറുമെന്നും സാമന്ത പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍