ചലച്ചിത്രം

സച്ചിക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുക; ബിജു മേനോന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മികച്ച സഹനടനുമുള്ള അവാര്‍ഡ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ സച്ചിയ്ക്ക് സമര്‍പ്പിക്കുന്നതായി നടന്‍ ബിജു മേനോന്‍. ഈ അംഗീകാരം നല്ല സിനിമകള്‍ ചെയ്യാന്‍ പ്രചോദനമാകുമെന്ന്  ബിജുമേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വളരെ സെലക്ടീവായി തന്നെയാണ് ചിത്രങ്ങളില്‍ അഭിനയിക്കാറുള്ളത്. എന്നാല്‍ അവാര്‍ഡ് മാത്രം ലക്ഷ്യമിട്ടല്ല സിനിമകള്‍ ചെയ്യുന്നത്. ഇപ്പോള്‍ കിട്ടിയ ഈ വലിയ അംഗീകാരം മുന്നോട്ടുളള യാത്രിയില്‍ വലിയ പ്രചോദനമാണ്. ഈ പുരസ്‌കാരം പ്രിയപ്പെട്ട സച്ചിയ്ക്കല്ലാതെ ആര്‍ക്കാണ് സമര്‍പ്പിക്കുകയെന്നും ബിജുമേനോന്‍ പറഞ്ഞു. 

ഇന്ന് വൈകീട്ട് നാലുമണിയ്ക്കാണ് 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്‌കാരം സുര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപര്‍ണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടന്‍. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി. 

2020ല്‍ പുറത്തിറങ്ങിയ 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിര്‍മാതാവും സംവിധായകനുമായ വിപുല്‍ ഷാ ആയിരുന്നു ജൂറി ചെയര്‍മാന്‍. അനൂപ് രാമകൃഷ്ണന്‍ എഴുതി മലയാള മനോരമ പുറത്തിറക്കിയ 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖില്‍ എസ് പ്രവീണ്‍ മികച്ച നോണ്‍ ഫീച്ചര്‍ സിനിമ ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി. ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റിനുള്ള പുരസ്‌കാരം മധ്യപ്രദേശ് നേടി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തില്‍ പ്രത്യേര പരാമര്‍ശം നേടി. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് ഈ പുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച നടന്‍: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗണ്‍ 

മികച്ച നടി: അപര്‍ ബാലമുരളി (സൂരരൈ പോട്ര്)

മികച്ച ഫീച്ചര്‍ സിനിമ: സൂരരൈ പോട്ര് 

സിനിമ പുതുമുഖ സംവിധായകന്‍: മഡോണേ അശ്വിന്‍ (മണ്ടേല)

മികച്ച സഹനടന്‍: ബിജു മേനോന്‍ (അയ്യപ്പനും കോശിയും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു