ചലച്ചിത്രം

സഹതാരത്തിന്റെ ഭാര്യ വണ്ടിയിൽ നിന്ന് വലിച്ചിറക്കി, ഭർത്താവിനെ തട്ടിയെടുത്തവൾ എന്ന് അധിക്ഷേപം; പ്രതികരണവുമായി നടി

സമകാലിക മലയാളം ഡെസ്ക്

ഹതാരത്തിനൊപ്പം ഒന്നിച്ച് വണ്ടിയിൽ യാത്ര ചെയ്ത ഒഡിയ നടിയും ദേശീയ അവാർഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്കു നേരെ ആക്രമണം.  സഹതാരം ബാബുഷാൻ മൊഹന്തിയുടെ ഭാര്യ നടുറോഡിൽ വച്ച് പ്രകൃതിയെ വലിച്ചിറക്കി അപമാനിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിതിനു പിന്നാലെ പ്രതികരണവുമായി താരം രം​ഗത്തെത്തി. 

സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത് എന്നാണ് പ്രകൃതി പറഞ്ഞത്. ഒരു പരിപാടിക്കായി ചെന്നൈയിലേക്ക പോകുന്നതിനിടെ ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് യാത്ര തടസപ്പെടുത്തി തന്നെ ആക്രമിച്ചു എന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞത്. 

‘എല്ലാ കഥകൾക്കും രണ്ടു വശങ്ങളുണ്ട്. നിർഭാഗ്യവശാൽ എന്തു പ്രശ്നമുണ്ടായാലും അതിൽ ഉൾപ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേൾക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്‌ഖൽ അസോസിയേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവർത്തകനായ ബാബുഷാനും. ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേർന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവർത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’– പ്രകൃതി കുറിച്ചു. 

എന്നാൽ അതിനു താഴെ താരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള നിരവധി കമന്റുകളെത്തി. ‘മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുത്തവൾ’ എന്നായിരുന്നു ഒരു കമന്റ്. ഇതിന് കാര്യങ്ങൾ അറിയാതെ പ്രതികരിക്കരുതെന്നാണ് പ്രകൃതി മറുപടി കുറിച്ചത്. 

സംഭവത്തിൽ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്