ചലച്ചിത്രം

'മലയാളം പറയുന്നത് തൃശൂർ ശൈലിയിൽ, കുക്കുമ്പർ പോലെ കൂളായ പാട്ട്'; കെകെയുടെ ഓർമകളിൽ ജി വേണു​ഗോപാൽ

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ബോളിവുഡ് ​ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെയുടെ ഓർമകൾ പങ്കുവച്ച് ​ഗായകൻ ജി വേണു​ഗോപാൽ. 15 വർഷം മുൻപ് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കണ്ടപ്പോഴുള്ള അനുഭവമാണ് വേണു​ഗോപാൽ പങ്കുവച്ചത്. കുക്കുമ്പർ പോലെ കൂളായിരുന്നു കെകെയുടെ പാട്ട് എന്നാണ് അദ്ദേഹം കുറിച്ചത്. കെകെയുടെ മലയാളത്തിലുണ്ടായിരുന്നു തൃശൂർശൈലിയേക്കുറിച്ചും പറയുന്നുണ്ട്. കെകെയുടെ പാട്ടുകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നും അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമെന്നും വേണുഗോപാൽ കുറിച്ചു. 

വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

15 വർഷങ്ങള്‍ക്കു മുൻപ് ചെന്നൈയിൽ വച്ചാണ് കെകെയെ പരിചയപ്പെടുന്നത്. അദ്ദേഹം പരസ്യ ജിംഗിളുകൾ പാടുന്നതു കേൾക്കാനായി അന്ന് ഞാൻ അവിടെ കാത്തിരുന്നു. കുക്കുമ്പർ പോലെ കൂളായിരുന്നു അദ്ദേഹത്തിന്റെ പാട്ട്. ഉയർന്നതും താഴ്ന്നതുമായ സ്വരത്തിൽ പാടാനും മൂന്ന് വ്യത്യസ്ത തരത്തിലുള്ള ശബ്ദത്തിൽ പാടാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ആദ്യം കെകെയുടെ സംഗീതത്തിലും പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ഞാൻ ആകൃഷ്ടനായി. വളരെ ലാളിത്യം നിറഞ്ഞയാളായിരുന്നു കെകെ. അദ്ദേഹത്തിന്റെ മലയാള ഉച്ചാരണത്തിൽ തൃശൂർശൈലി പ്രകടമായിരുന്നു. പെപ്പി നമ്പറുകളിൽ തുടങ്ങി ഹൃദയസ്പർശിയായ പ്രണയഗാനങ്ങളിലൂടെ വരെ കെകെ തന്റെ ആരാധകരിൽ ആനന്ദത്തിന്റെ ആവേശമുയർത്തി. പാട്ടുപോലെ തന്നെ മായാജാലമായിരുന്നു അദ്ദേഹവും. ടഡപ് തഡപ്, ദസ് ബഹനെ, തുനെ മാരി എന്‍ട്രിയന്‍ എന്നീ ബോളിവുഡ് പാട്ടുകളും ഉയിരിന്നുയിരേ, നിനയ്ത് നിനയ്തു പാര്‍ത്തേന്‍, കാതല്‍ വളര്‍ദേന്‍ തുടങ്ങിയ തമിഴ് പാട്ടുകളും എനിക്ക് ഏറെ ഇഷ്ടമാണ്. സിനിമാ ​ഗാനങ്ങളേക്കാൾ അദ്ദേഹത്തിന്റെ 3500ലധികം പരസ്യ ജിംഗിളുകൾ ആ ശബ്ദത്തിന്റെ ജീവനുള്ള സാക്ഷ്യമായി നിലകൊള്ളുന്നു. വലിയ ശബദ്മുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം വ്യത്യസ്തനാണ്.  കെകെ, നിങ്ങളെ ഒരുപാട് മിസ് ചെയ്യും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില