ചലച്ചിത്രം

'ആ കിളവനേക്കാൾ നല്ലത് ഞാനാണ്, നിന്നെ ഞാൻ വിവാഹം കഴിക്കാം'; ആംബർ ഹെഡിനോട് യുവാവ്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു നാളുകളായി ഹോളിവുഡ് സൂപ്പർതാരങ്ങളായ ജോണി ഡെപ്പും ആംബർ ഹെഡും തമ്മിലുള്ള നിയമപോരാട്ടമായിരുന്നു ലോകത്തിന്റെ പ്രധാന ചർച്ചാവിഷയം. മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായ വിധി വന്നതിനു ശേഷവും ചർച്ചകൾ തുടരുകയാണ്. ആംബർ ഹെഡിനെതിരെ ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. അക്വാമാനിൽ നിന്ന് ആംബറിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതിനിടെ വൈറലാവുന്നത് ആംബറിന് വന്ന ഒരു വിവാഹാഭ്യർത്ഥനയാണ്. 

സൗദി അറേബ്യ സ്വദേശിയായ യുവാവാണ് വിവാഹഭ്യർത്ഥന നടത്തിയത്. ഹേഡിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ജീവിതം സന്തോഷമുള്ളതാക്കുമെന്നുമാണ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയ യുവാവ് വാഗ്ദാനം ചെയ്യുന്നത്. 'ആംബര്‍, എല്ലാ വാതിലുകളും നിനക്കുനേരെ അടയ്ക്കുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും. നിന്നെ ചിലര്‍ വെറുക്കുന്നതും പരിഹസിക്കുന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അള്ളാഹു നമ്മളെ അനുഗ്രഹിക്കും. നീ ഒരു വലിയ അനുഗ്രഹമുള്ളവളാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വയസനേക്കാൾ എന്തുകൊണ്ടും ഞാന്‍ നല്ലതാണ്.' യുവാവ് പറയുന്നു. 

ഹേഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് സൗദിയില്‍ നിന്നും ശബ്ദസന്ദേശമെത്തിയത്. ശബ്ദസന്ദേശം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 14 മണിക്കൂറുകള്‍ക്കുള്ളില്‍ 100,000 വ്യൂസാണ് പോസ്റ്റിന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ആംബർ ഹെഡിന് എതിരായ കോടതി വിധി വന്നത്. ആംബറിന്റെ ആരോപണം ജോണി ഡെപ്പിന്റെ കരിയർ തകർത്തെന്ന് കണ്ടെത്തിയ കോടതി വൻ തുക നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്