ചലച്ചിത്രം

"ഇതുപോലൊരു ചിത്രം വളരെ കാലത്തെ ആ​ഗ്രഹമാണ്"; അനിയത്തിക്ക് ബേബി ഷവർ ഒരുക്കി പേളി മാണി, ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെയുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ അനിയത്തി റേച്ചൽ മാണിക്ക് പേളി ഒരുക്കിയ ബേബി ഷവർ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

ഹൗസ്ബോട്ടിൽ ‌ലെമൺ തീമിലാണ് ബേബി ഷവർ ഒരുക്കിയത്. മഞ്ഞ നിറത്തിലെ വസ്ത്രങ്ങളാണ് പേളിയും റേച്ചലും സുഹൃത്തുക്കളും ധരിച്ചിരുന്നത്. ലെമൺ തീമിൽ തന്നെയാണ് കേക്കും മറ്റ് അലങ്കാരങ്ങളും ചെയ്തത്. 

"ഇതിലും മികച്ചതൊന്നും എനിക്ക് ചോദിക്കാനില്ല, കേക്കിന്റെ മുകളിലെ ചെറി പോലെ ഗർഭകാലത്തെ കൂടുതൽ ആനന്ദകരമാക്കുന്നതായിരുന്നു ഈ ബേബി ഷവർ. എനിക്കായി ഈ ദിവസം ഇത്ര പെർഫെക്ട് ആക്കിയ നീ വളരെ സ്പെഷ്യലാണ്, ഇതിലും നല്ല ഒരു സഹോദരിയെ ലഭിക്കാനില്ല. ഈ സണ്ണി തീം എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചു. കുട്ടിക്കാലത്ത് നമ്മൾ എപ്പോഴും വഴക്കിടുമായിരുന്നു... പക്ഷെ ഇപ്പോൾ ഇതുപോലൊരു സഹോദരി എന്റെ ഏറ്റവും വലിയ ശക്തിയാണ്", പേളിയോടായി റേച്ചൽ കുറിച്ച വാക്കുകൾ ഇങ്ങനെ. "വാവച്ചി നീയാണ് ഏറ്റവും സുന്ദരിയായ മോം ടു ബി" എന്ന് പേളിയും കുറിച്ചു. 

പേളിയുടെ ബേബി ഷവറിനിടെ അനിയത്തിക്കൊപ്പം എടുത്ത ഒരു ചിത്രം വീണ്ടും സൃഷ്‌ടിക്കാനും ഇരുവരും മറന്നില്ല. അന്ന് നിറവയറുമായി നിന്ന പേളിയുടെ വയറിൽ ചെവിയോർത്തിരിക്കുന്ന റേച്ചലാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇന്ന് ഇതേ പോലെ റേച്ചലിന്റെ നിറവയറിൽ തല ചേർത്തിരിക്കുന്നത് പേളിയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു