ചലച്ചിത്രം

'പ്രതീക്ഷിച്ച പോലെ ഷാരുഖ് ഖാനിൽ നിന്ന് ഒരു നന്ദി വാക്കുപോലും ലഭിച്ചില്ല'; ശത്രുഘ്നൻ സിൻഹ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. ലഹരി കടത്തു കേസിലായിരുന്നു സൂപ്പർതാരപുത്രന് അറസ്റ്റു ചെയ്യുന്നത്. തുടർന്ന് ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. നടനും എംപിയുമായ ശത്രുഘ്നൻ സിൻഹയും ഷാരുഖിനും ആര്യനും പിന്തുണച്ചിരുന്നു. എന്നാൽ അതിനു ശേഷം ഷാരുഖ് ഒരു നന്ദിവാക്കുപോലും തന്നോട് പറഞ്ഞില്ലെന്ന് പറയുകയാണ് ശത്രുഘ്നൻ സിൻഹ. 

'ഇത് എല്ലാ മാതാപിതാക്കളുടെയും ആശങ്കയാണ്. ആര്യനെ അറസ്റ്റിന് ശേഷം അവര്‍ കൈകാര്യം ചെയ്ത രീതി, അയാളെക്കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതോടെ ഞാന്‍ ചെയ്തത് ശരിയാണെന്ന് കരുതുന്നു. ഒരു പിതാവെന്ന നിലയില്‍ ഷാരൂഖ് ഖാന്റെ വേദന അറിയാമായിരുന്നു. ആര്യന്‍ കുറ്റക്കാരനാണെങ്കില്‍ കൂടി അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കുന്നതിന് പകരം ജയിലിലടക്കുകയാണ് ചെയ്തത്. ഒരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. ഞാന്‍ പ്രതീതിക്ഷിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് ഷാരൂഖ് ഖാനില്‍ നിന്ന് നന്ദിയോ നല്ല വാക്കോ ലഭിച്ചില്ല- നാഷണ്‍ നെക്‌സ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരിച്ചു. ഷാരുഖ് ഖാനുമായി താൻ വ്യക്തിബന്ധം പുലർത്തുന്നില്ലെന്നും തന്റെ പിന്തുണ താരം ആവശ്യപ്പെട്ടില്ലെന്നും സിൻഹ കൂട്ടിച്ചേർത്തു. 

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ആഴ്ചകളോളം ജയിലിൽ കിടന്നതിന് ശേഷമാണ് ജാമ്യം കിട്ടി താരപുത്രൻ പുറത്തിറങ്ങുന്നത്. കഴിഞ്ഞ മാസം ആര്യനെ കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍