ചലച്ചിത്രം

'സച്ചിനു ശേഷം ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല'; ജോണി ആന്റണിക്ക് ജേഴ്സി സമ്മാനിച്ച് സഞ്ജു സാംസൺ

സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനുമായ ജോണി ആന്റണിക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സമ്മാനം. രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയാണ് സഞ്ജു ഒപ്പിട്ട് ജോണി ആന്റണിക്ക് സമ്മാനിച്ചത്. അദ്ദേഹം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.  സച്ചിനു ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല എന്നാണ് സഞ്ജുവിനെക്കുറിച്ച് ജോണി ആന്റണി പറഞ്ഞത്. ഈ ചെറു പ്രായത്തിൽത്തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു. സഞ്ജുവിന് ഒരു ​ഗിഫ്റ്റും ജോണി ആന്റണി സമ്മാനിച്ചു. വയലിനാണ് അദ്ദേഹം സഞ്ജുവിന് നൽകിയത്. 

ജോണി ആന്റണിയുടെ കുറിപ്പ്

‘‘സച്ചിനു ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു: “ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി. ഇന്നലെ സഞ്ജുവിനെ കണ്ടു. അദ്ദേഹം ഒരുപാട് ഓർമകളും ചില തമാശകളും പങ്കുവച്ചു…, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽത്തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്…’’

ഈ വാർത്ത കൂടി വായിക്കൂ

'ഇവന്‍ എന്നെ റോഡിലിട്ടു വലിച്ചിഴച്ചു, റേപ്പ് ചെയ്യാന്‍ ശ്രമിച്ചു'; വെളിപ്പെടുത്തല്‍
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും