ചലച്ചിത്രം

റൂട്ട് കനാൽ ശസ്ത്രക്രിയ പിഴച്ചു, മുഖം നീരുവന്നു വീർത്തു; തിരിച്ചറിയാൻ പോലുമാകാതെ നടി

സമകാലിക മലയാളം ഡെസ്ക്

റൂട്ട് കനാൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ കന്നഡ നടി സ്വാതി സതീഷ്. മുഖം മുഴുവൻ നീരു വന്നു വീർത്ത അവസ്ഥയിലാണ് സ്വാതി. വീട്ടിൽ നിന്നു പുറത്തുപോലും പോകാൻ കഴിയാത്ത അവസ്ഥയിലായ താരം ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. 

സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാൽ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്ന് ദന്തഡോക്ടർ നടിക്ക് ഉറപ്പും നൽകി. മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടർന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്. 

ചികിൽസ സംബന്ധിച്ച് അപൂർണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ്‌ ഇക്കാര്യം അറിയുന്നത്‌. 

ബെം​ഗളൂരു സ്വദേശിയായ സ്വാതി തമിഴ്, കന്നഡ സിനിമകളിൽ ശ്രദ്ധേയനായ. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആറിൽ അഭിനയിച്ചിരുന്നു. കൂടാതെ 6 ടു 6 എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചു. പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രശസ്ത കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍