ചലച്ചിത്രം

'ആനയെ ക്ലീഷേ രീതിയിൽ വരക്കുന്നതിന് ആണോ അവാർഡ്?'; എന്തുകൊണ്ട് റിയലിസ്റ്റിക് സിനിമകൾക്ക് മാത്രം അം​ഗീകാരം?: അൽഫോൻസ് പുത്രൻ 

സമകാലിക മലയാളം ഡെസ്ക്

ന്താണ് റിയലിസ്റ്റിക് സിനിമകൾ എന്ന് ചോദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. കാമറ ഷൂട്ടിങ്ങിനായി തുറന്നുവച്ചിരിക്കുമ്പോൾ എന്തെങ്കിലും റിയൽ ആയി ചിത്രീകരിക്കാൻ കഴിയുമോ എന്നാണ് സംവിധായകന്റെ ചോദ്യം. പ്രിയദർശൻ, അടൂർ ഗോപലകൃഷ്ണൻ, രാജമൗലി, കമൽ ഹാസൻ, ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരോടാണ് ഫേസ്ബുക്കിലൂടെ അൽഫോൺസ് പുത്രൻ ഈ ചോദ്യങ്ങൾ ഉയർത്തിയത്.  

അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ പ്രിയപ്പെട്ട സംവിധായകരോട് ഒരു ചോദ്യം,
പ്രിയദർശൻ സാർ, അടൂർ ഗോപലകൃഷ്ണൻ സാർ, ശങ്കർ സാർ, കമൽ ഹാസൻ സാർ, രാജമൗലി സാർ, സത്യൻ അന്തിക്കാട് സാർ, പ്രതാപ് പോത്തൻ സാർ, ഫാസിൽ സാർ, ഭാരതി രാജ സാർ, ജോഷി സാർ, എന്താണ് റിയലിസ്റ്റിക് സിനിമ? ഷൂട്ടിങ്ങിനായി ക്യാമറ ഓൺ ചെയ്താൽ നിങ്ങൾക്ക് എപ്പോഴെങ്കിലും സിനിമയിൽ എന്തെങ്കിലും റിയൽ ആക്കാൻ കഴിയുമോ? ആർക്കുവേണമെങ്കിലും അയാൾ ആഗ്രഹിക്കുന്ന പോലെ ഒരു ആനയെ വരച്ചുകൂടെ? വ്യത്യസ്ത വീക്ഷണങ്ങളിൽ ധാരാളം ആനകൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക. എന്തുകൊണ്ടാണ് 99 ശതമാനം അവാർഡുകളും റിയലിസ്റ്റിക് സിനിമകൾക്ക് നൽകുന്നത്? ഒരു സംവിധായകനെന്ന നിലയിൽ റിയലിസ്റ്റിക് ആയി എന്തെങ്കിലും സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണെന്ന് എനിക്ക് തോന്നുന്നു. 
ഒരു ആനയെ അത് എങ്ങനെയാണോ അതുപോലെ വരയ്ക്കുവാൻ എളുപ്പമാണെന്ന് എനിക്ക് തോന്നുന്നു. ഒരാൾ പറക്കുന്ന ആനയെയോ അല്ലെങ്കിൽ പാട്ടും കേട്ട് റോഡിലൂടെ നടക്കുന്ന ആനയെയോ വരച്ചാൽ എങ്ങനെയുണ്ടാകും? ഈ സൃഷ്ടിപരമായ ഘട്ടം എന്തിനുവേണ്ടിയാണ്? ആനയെ ക്ലീഷേ രീതിയിൽ വരക്കുന്നതിന് ആണോ എപ്പോഴും അവാർഡ് നൽകുക? പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? അല്ലെങ്കിൽ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു