ചലച്ചിത്രം

'അടുപ്പമുള്ളവരെ പോലും തിരിച്ചറിയാനാവുന്നില്ല', വേദനയോടെ രോ​ഗാവസ്ഥ തുറന്നു പറഞ്ഞ് ബ്രാഡ് പിറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്റെ രോ​ഗാവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്നു പറഞ്ഞ് ഹോളിവുഡിലെ സൂപ്പർതാരമാണ് ബ്രാഡ് പിറ്റ്. ആളുകളുടെ മുഖം ഓർമിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് താരമിപ്പോൾ. അടുപ്പമുള്ളവരെപോലും തിരിച്ചറിയാനാവുന്നില്ല എന്നാണ് ബ്രാഡ് പിറ്റ് തുറന്നു പറയുന്നത്. 

പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് എന്ന രോ​ഗാവസ്ഥയിലൂടെയാണ് ബ്രാഡ് പിറ്റ് കടന്നുപോകുന്നത്. അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഈ രോ​ഗത്തെ തുടർന്ന് തനിക്ക് പാര്‍ട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തില്‍ പറയുന്നു. തനിക്ക് അഹങ്കാരമാണ് എന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.

ആളുകളുടെ മുഖം മറന്നുപോകുന്ന, അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം. എന്നാല്‍ തലച്ചോറിന്റെ മറ്റു പ്രവര്‍ത്തനങ്ങളെയൊന്നും ഈ രോഗാവസ്ഥ ബാധിക്കില്ല. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. 58കാരനാണ് ബ്രാഡ് പിറ്റ്. താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍