ചലച്ചിത്രം

'ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി മര്യാദയ്ക്ക് അറിയില്ല, എന്തൊരു നാണക്കേടാണ്'; സോന മോഹപത്ര

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമകൾ തുടർച്ചയായി വൻ വിജയമായി മാറുകയും ബോളിവുഡ് സിനിമകൾ തകർന്ന് അടിയുകയും ചെയ്തത് വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു. സൂപ്പർതാരങ്ങൾ വരെ വാക്പോരുമായി രം​ഗത്തെത്തി. ഇപ്പോൾ ഈ വിഷയത്തിൽ ​ഗായിക സോന മോഹപത്രുപടെ വാക്കുകളാണ് വൈറലാവുന്നത്. തെന്നിന്ത്യൻ സിനിമ അവരുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുമ്പോൾ ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി സംസാരിക്കാൻ പോലും അറിയില്ല എന്നാണ് സോന പറഞ്ഞത്. 

ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് ലജ്ജാകരമാണെന്നും ഗായിക കുറ്റപ്പെടുത്തി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോനയുടെ പ്രതികരണം. തെന്നിന്ത്യൻ സിനിമകളെ പുകഴ്ത്താനും സോന മോഹപത്ര മറന്നില്ല. 

‘ആര്‍ആര്‍ആറും പുഷ്പയും ഞാന്‍ കണ്ടു. ഞാന്‍ സത്യത്തില്‍ ചാടുകയും ഡാന്‍സ് ചെയ്യുകയുമായിരുന്നു. അവരുടെ പരിശ്രവും ആര്‍ട്ട് ഡയറക്ഷനും കാസ്റ്റിങ്ങുമെല്ലാം അത്യുജ്ജ്വലമായിരുന്നു. ഹാറ്റ്‌സ് ഓഫ്, അവരുടെ സംസ്‌കാരത്തെ ആഘോഷമാക്കുന്നത് കാണുന്നത് മികച്ചതായിരുന്നു. ഹിന്ദിയിലും അസാധ്യ കഴിവുള്ള താരങ്ങളുണ്ട്. പക്ഷേ അവരിൽ പലർക്കും ശരിയായ വിധം ഹിന്ദി സംസാരിക്കാൻ അറിയില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അത് വലിയ നാണക്കേടാണ്. ഒരു ഹിന്ദി താരമായി നിലനിൽക്കുമ്പോൾ ഹിന്ദി സംസാരിക്കാൻ അറിയുകയെന്നത് വളരെ അത്യാവശ്യമാണ്. ഇന്ത്യൻ അഭിരുചി തെന്നിന്ത്യയിലാണ് കൂടുതൽ ശക്തമായിട്ടുള്ളത്.- ഹിന്ദി ഭാഷാ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സോന മഹാപത്ര പറഞ്ഞു. 

കന്നഡ നടൻ കിച്ച സുദീപും അജയ് ദേവ്​ഗണും തമ്മിലുള്ള വാക്പോരാണ് ഹിന്ദി ഭാഷാ വിവാദം ശക്തമാക്കിയത്. ഹിന്ദി താരങ്ങളെക്കുറിച്ചുള്ള ഗായികയുടെ ഈ പ്രസ്താവന ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴി തുറന്നു കഴിഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ