ചലച്ചിത്രം

പത്രം രണ്ടാം ഭാ​ഗം വരുന്നു? 253ാം ചിത്രത്തിന്റെ സൂചനയുമായി സുരേഷ് ​ഗോപി; ചർച്ചയാക്കി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് സുരേഷ് ​ഗോപി. ആക്ഷൻ സ്റ്റാറായാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോൾ തന്റെ 253ാം സിനിമയെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് താരം. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. 

പേപ്പർ കട്ടിങ്ങുകൾക്കു മുകളിലായാണ് 253ാം ചിത്രത്തിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ സൂപ്പർഹിറ്റായ പത്രം സിനിമയുടെ രണ്ടാം ഭാ​ഗമാണോ എന്നാണ് ആരാധകരുടെ കമന്റുകൾ. വലിയ ചർച്ചയ്ക്കാണ് താരത്തിന്റെ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുക നിഥിൻ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളിൽ പറയുന്നു.

1999ലാണ് സുരേഷ് ​ഗോപിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തിയ പത്രം റിലീസ് ചെയ്യുന്നത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. എന്തായാലും ആരാധകരുടെ ആകാംക്ഷയേറ്റിയിരിക്കുകയാണ് സുരേഷ് ​ഗോപിയുടെ പോസ്റ്റ്. 

 ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു