ചലച്ചിത്രം

സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ വിവാഹിതനാകുന്നു, വധു അമൃത ദാസ്

സമകാലിക മലയാളം ഡെസ്ക്

ടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ധിഖ് വിവാഹിതനാകുന്നു. ഡോക്ടർ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷഹീൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ റിസോർട്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. അടുത്ത കുടുംബാ​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള ലെഹങ്കയായിരുന്നു അമൃതയുടെ വേഷം. അതേ നിറത്തിലുള്ള ഷെർവാണി അണിഞ്ഞാണ് ഷഹീൻ എത്തിയത്. 

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്,​ ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ  ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ