ചലച്ചിത്രം

ആദ്യ ദിനം നേടിയത് 79 കോടി രൂപ; റെക്കോർഡ് സൃഷ്ടിച്ച് പ്രഭാസിന്റെ രാധേശ്യാം

സമകാലിക മലയാളം ഡെസ്ക്

റെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രഭാസ് ചിത്രം രാധേ ശ്യാം തിയറ്ററിലെത്തിയത്. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 79 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ കോവിഡ് മഹാമാരിക്കു ശേഷം ഏറ്റവും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് രാധേ ശ്യാം. 

ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായതോടെ രാജ്യത്തൊട്ടാകെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഹിന്ദി പതിപ്പ് മാത്രം 5 കോടിയിൽ അധികമാണ് ആദ്യ ദിനം നേടിയത്. തെലുങ്കിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് വരുന്നത്. ഇന്ത്യയില്‍ നിന്നു മാത്രമല്ല അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയില്‍ നിന്ന് 1.14 കോടി ചിത്രം നേടിയിരുന്നു. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കടന്നു.

രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്. പൂജ ഹെ​ഗ്ഡെയാണ് പ്രധാന വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.  'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിൽ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു