ചലച്ചിത്രം

വധഭീഷണിയുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകൻ; വൈ കാറ്റ​ഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വൈ കാറ്റ​ഗറി സുരക്ഷ. സിആർപിഎഫ് ആകും സംവിധായകന് സുരക്ഷ ഒരുക്കുക. ഇന്ത്യയിൽ എല്ലായിടത്തും താരത്തിന് സുരക്ഷയൊരുക്കുമെന്നും ​ഗവൺമെന്റ് അധികൃതരെ ഉദ്ദരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു. 

കങ്കണയ്ക്ക് ശേഷം സുരക്ഷ ലഭിക്കുന്ന സെലിബ്രിറ്റി

കഴിഞ്ഞ ആഴ്ച ദി കശ്മിർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്തതോടെയാണ് വിവേക് അ​ഗ്നിഹോത്രി വാർത്തകളിൽ നിറയുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് വിവേക് രം​ഗത്തെത്തിയതിന് പിന്നാലെയാണ് സുരക്ഷ ഒരുക്കിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തനിക്ക് വധഭീഷണിയും അശ്ലീല കോളുകളും വരുന്നതായി സംവിധായകൻ വ്യക്തമാക്കിയിരുന്നു. ട്വിറ്റർ അക്കൗണ്ടും അദ്ദേഹം ഡിയാക്റ്റിവേറ്റ് ചെയ്തു. കങ്കണ റണാവത്തിന് ശേഷം വൈ കാറ്റ​ഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അ​ഗ്നിഹോത്രി. 

100 കോടി ക്ലബ്ബിൽ കശ്മീർ ഫയൽസ്

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 95.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രം ചിത്രം നേടിയത്. ലോകവ്യാപകമായി ചിത്രം 106. 80 കോടിയാണ് നേടിയത്. ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന