ചലച്ചിത്രം

'90 കളിലേക്കുള്ള ഒരു ത്രില്ലിംഗ് റൈഡിന് തയ്യാറായിക്കോളൂ'; ദുൽഖറിന്റെ വെബ് സീരീസ്, ഫസ്റ്റ് ലുക്ക് 

സമകാലിക മലയാളം ഡെസ്ക്

ദുൽഖറിന്റെ ആദ്യ വെബ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് നിങ്ങളും തയ്യാറായിക്കോളു എന്നുകുറിച്ച് ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫാമിലിമാൻ എന്ന ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആൻഡ് ഡികെയുടെ പുതിയ പ്രൊജക്റ്റാണ് ഈ സീരീസ്. 

''സീറ്റ് ബെൽറ്റ് ഇട്ട് എന്നോടൊപ്പം 90 കളിലേക്കുള്ള ഒരു യാത്രയ്ക്ക് നിങ്ങളും തയ്യാറായിക്കോളൂ. ഗൺസ് ആൻഡ് ഗുലാബ്സിൽ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ അവതരിപ്പിക്കുന്നു. എന്റെ ആദ്യ വെബ് സീരീസും രാജ് & ഡികെ, രാജ് കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സുമൻ കുമാർ എന്നിവരുമായുള്ള എന്റെ ആദ്യ കൂട്ടുകെട്ടുമാണ് ഇത്. ഈ ത്രില്ലിംഗ് റൈഡിൽ എന്നോടൊപ്പം ഇവരും ചേരും. നെറ്റ്ഫ്ലിക്സിൽ ഉടൻ വരുന്നു'', എന്ന് കുറിച്ചാണ് ദുൽഖർ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. 

 നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഹേയ് സിനാമിക', 'സല്യൂട്ട്' എന്നിവയാണ് ദുൽഖറിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ