ചലച്ചിത്രം

ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും അംഗം; ദീലിപിനെ മാറ്റിനിര്‍ത്തിയിട്ടില്ല; ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫെഡറേഷന്‍ അംഗമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍. ഫിയോക്കില്‍ നിന്ന ആന്റണി നേരത്തെ രാജവച്ചിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ലെന്നും ആന്റണിയുമായി സംസാരിച്ചപ്പോള്‍ സഹകരിക്കാമെന്നാണ് പറഞ്ഞതെന്നും കൊച്ചിയില്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ദിലീപിനെ മാറ്റിനിര്‍ത്തിയിട്ടില്ല. അംഗത്വമേറ്റെടുക്കാന്‍ തയ്യാറായാല്‍ ഉള്‍പ്പെടുത്തും. ഫിയോക് വിലക്കിയ ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിയുമായി സഹകരിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 

ഫിയോക്കില്‍ ഇപ്പോള്‍ സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ഫെഡറേഷന്‍ പിളര്‍ത്തിയ ഫിയോക്കിന് കാലം നല്‍കിയ മറുപടിയാണ് ഇതെന്ന് ബഷീര്‍ പറഞ്ഞു. സംഘടനയില്‍ നിന്ന് തിരിച്ചുപോയവര്‍ പലരും മടങ്ങിവരുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയാണ് ആന്റണിയെ പുറത്താക്കാനുള്ള തീരുമാനത്തിന് കാരണമെന്നാണ് സൂചന. 2017ല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക്് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര