ചലച്ചിത്രം

വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ

സമകാലിക മലയാളം ഡെസ്ക്

രുത്തീ സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ വിനായകൻ. തന്റെ ഭാഷാ പ്രയോ​ഗത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതിൽ താൻ ക്ഷമ ചോദിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു. 

വിനായകന്റെ കുറിപ്പ്

നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ  ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ  ഭാഷാപ്രയോഗത്തിന്മേൽ  [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു . വിനായകൻ .

ഒരുത്തീ സിനിമയുടെ പ്രമോഷനിടെ മീ ടൂവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന തരത്തിൽ വിനായകൻ സംസാരിച്ചത്. വാർത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകയെ ചൂണ്ടി തനിക്ക് അവരോട് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ താൽപ്പര്യം തോന്നിയാൽ നേരിട്ട് ചോദിക്കും എന്നാണ് വിനായകൻ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമാ രം​ഗത്തിലുള്ളവർ ഉൾപ്പടെ നിരവധി പേരാണ് വിനായകന് എതിരെ രം​ഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാപണം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?