ചലച്ചിത്രം

"ഒരു സ്ത്രീ കോണ്ടം വാങ്ങാൻ ഒറ്റയ്ക്ക് പോയാൽ എന്താ കുഴപ്പം?"; അക്ഷര ഹാസൻ 

സമകാലിക മലയാളം ഡെസ്ക്

രു സ്ത്രീ ഗർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് നടി അക്ഷര ഹാസൻ. അതിൽ യാതൊരു തെറ്റുമില്ല. ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ? ലൈംഗിക ബന്ധത്തിൽ നിയന്ത്രണം പുരുഷനിലാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്, അക്ഷര പറഞ്ഞു.

അക്ഷര നായികയായ 'അച്ചം മടം നാണം പയിർപ്പ്' എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്. കാമുകനൊപ്പമുള്ള ലൈംഗികത അനുഭവിച്ചറിയാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളിൽ ലൈംഗികതയെക്കുറിച്ച് ഒരുപാട് ആശങ്കകളുണ്ട്. ഈ ആശങ്കകളും അവളുടെ ആ​ഗ്രഹവും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രമേയം. രാജ രാമമൂർത്തി ചിത്രം സംവിധാനം ചെയ്തത്. 

ചിത്രത്തിൽ അക്ഷരയുടെ കഥാപാത്രം ഗർഭനിരോധന ഉറ വാങ്ങാൻ പോകുന്ന രംഗമുണ്ട്. ഇതേക്കുറിച്ച് അഭിമുഖത്തിൽ ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നും പുതുതലമുറയിൽ ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അക്ഷര കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍