ചലച്ചിത്രം

'എന്റെ ആദ്യ സിനിമയെ മായിച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്നു പറഞ്ഞ് രാജമൗലി

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആര്‍ സൂപ്പര്‍ഹിറ്റായതോടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകനായിരിക്കുകയാണ് എസ്എസ് രാജമൗലി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ബാഹുബലിയുടെ വിജയത്തോടെയാണ് രാജമൗലി പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കാത്ത തന്റെ ഒരു സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. 

ആദ്യ സിനിമയെക്കുറിച്ച് രാജമൗലി

നടി പേളി മാണി നടത്തിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. പ്രേക്ഷകരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമ ഏതാണ് എന്നായിരുന്നു പേളിയുടെ ചോദ്യം. സംശയം ലവലേശമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ ആദ്യസിനിമയായി സ്റ്റുഡന്റ് നമ്പര്‍ 1 ആണ് മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നും അതൊരു ക്രഞ്ച് സിനിമയാണെന്നുമാണ് രാജമൗലി പറഞ്ഞത്. 

ഹിറ്റിലേക്കുള്ള ചുവടുവയ്പ്പ് ഇങ്ങനെ

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി എടുത്ത സ്റ്റുഡന്റ് നമ്പര്‍ വണ്‍ 2001 ലാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് ശേഷം ചെറിയ ഇടവേളയെടുത്ത ശേഷമാണ് രണ്ടാമത്തെ ചിത്രവുമായി രാജമൗലി എത്തിയത്. രവി തേജയെ നായകനാക്കി സംവിധാനം ചെയ്ത വിക്രമര്‍കുഡു വന്‍ വിജയമായി മാറിയതോടെയാണ് രാജമൗലി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത മഗധീര, മര്യാദ രാമണ്ണ, ഈഗ എന്നിവയെല്ലാം വലിയ വിജയമായി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ