ചലച്ചിത്രം

ഓസ്കർ നോമിനേഷൻ ചിത്രം 'ചിൽഡ്രൻ ഓഫ് ഹെവൻ' തമിഴിൽ; 'അക്കാ കുരുവി'യുമായി സാമി 

സമകാലിക മലയാളം ഡെസ്ക്

സ്കർ നോമിനേഷൻ ലഭിച്ച "ചിൽഡ്രൻ ഓഫ് ഹെവൻ" "അക്കാ കുരുവി" എന്ന പേരിൽ തമിഴിൽ റിമേക്ക് ചെയ്ത് സംവിധായകൻ സാമി. ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയാണ് ചിൽഡ്രൻ ഓഫ് ഹെവൻ ഒരുക്കിയത്. രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃഷ്യാവിഷ്‌ക്കാരമാണ് ചിത്രം. 

മലയാളികളായ രണ്ട് കുട്ടികളാണ് അക്കാ കുരുവിയിൽ കേന്ദ്രവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പതിനൊന്ന് വയസ്സുകാരൻ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുന്നോറോളം പേരെ ഒഡീഷൻ നടത്തിയതിൽ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറും അഭിനയിക്കുന്നു. കതിർ, വർഷാ ബൊല്ലമ്മ തുടങ്ങിയ താരങ്ങൾ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മധുരൈ മുത്തു മൂവീസും, കനവ് തൊഴിൽശാലയും ചേർന്ന് നിർമ്മിച്ച 'അക്കാ കുരുവി' മെയ് ആറിന് തമിഴ്നാട്ടിലും മെയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.

പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചർച്ചയായിട്ടുള്ള ഉയിർ, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ സിനിമകൾ ഒരുക്കിയിട്ടുള്ള സാമിയുടെ തികച്ചും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പായിരുന്നു അക്കാ കുരുവി. അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ സിനിമയായതു കൊണ്ടുതന്നെ ചിത്രം തമിഴിൽ പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. 

ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. "സംഗീത സംവിധാനം നിർവഹിക്കാൻ ഇളയരാജയെ സമീപിച്ചപ്പോൾ 'ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം' എന്നായിരുന്നു മറുപടി". കാരണം അദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് 'ചിൽഡ്രൻ ഓഫ് ഹെവൻ' അതിനോട് എത്ര മാത്രം നീതി പുലർത്താൻ സാമിക്ക് കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോൾ പൂർണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'